രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പിതാവ് സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്ത ചെറിയൊരു ഞെട്ടലോടെ യായിരുന്നു കേരളം ശ്രവിച്ചത്. കേവലമൊറു വികാരമായി അതിനെ പലരും എഴുതി തള്ളിയെങ്കിലും കേരളത്തിണ്റ്റെ സാംസ്കരിക പരിസരം മലിമസമാകുന്നതിണ്റ്റെ സൂചനയായി മറ്റ് ചിലരെങ്കിലും അതിനെ കണ്ടിരുന്നു. രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവരുടെ അശങ്കകള്‍ ശെരിവെക്കുന്നതല്ലേ പുതിയ സംഭവ വികാസങ്ങള്‍. ഭുമി അതിണ്റ്റെ സൂര്യനു ചുറ്റുമുള്ള കറക്കം പൂര്‍ത്തിയാക്കുമ്പോഴെക്കും കേരളത്തിണ്റ്റെ അവസ്ഥ കണ്ട് ലജ്ജിച്ച് നിശ്പ്രഭമാകുന്ന അവസ്ഥയാണിന്ന് കേരളത്തിണ്റ്റെത്. സ്വന്തം മക്കളെ ആവശ്യനുസരണം ഉപയോഗിച്ച ശേഷം മറ്റുള്ളവര്‍ക്ക് കൂടി കഴ്ച്ച വെക്കുന്ന പിതാക്കളെയാണെല്ലോ നമ്മൂടെ കേരളം വളര്‍ത്തുന്നത്. എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ ഈ നടിനെ നാം ദൈവത്തിണ്റ്റെ സ്വന്തം നാട് എന്ന് വിളിക്കുന്നു.
പറവൂരില്‍ നിന്നും കോതമംഗലത്തു നിന്നുമാണ് അടുത്തകാലാത്ത് ഇത്തരത്തില്‍ പ്രായപൂര്‍ത്തി പോലുമാകാത്ത പെണ്‍കുട്ടികള്‍ പീഡിപ്പിക്കപെട്ട കഥകളില്‍ അവസാനത്തെത്. പറവൂരിലെ കേസില്‍ പിതാവിനെ കൂടതെ ഇരുന്നൂറില്‍ അതികം ആളുകളാണ് ആ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സിനിമയില്‍ അഭിനായിക്കനുള്ള അതിരറ്റ ആഗ്രഹമാണ് ഈ പെണ്‍ കുട്ടിയുടെ ദുര്‍ന്തകഥ പുറം ലോകം അറിയാന്‍ വൈകിയത് എന്നു മാത്രം. കോതമംഗലത്തെ കഥ മറ്റെന്നാണ്. പിതാവിണ്റ്റെ ചൂഷണത്തിന്‍ ശേഷം മറ്റുള്ളവര്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് സഹപഠികള്‍ തന്നെയായിരുന്നു. മാനിഷാദ പറയാന്‍ ഇര ആര്? വേട്ടകാരന്‍ ആര്? ഇത് രണ്ടില്‍ നിന്നും തികച്ചും വിത്യസ്തമാണ് നെടുങ്കണ്ടത്തെ പത്ത് വയസ്സുകരെണ്റ്റെ ജീവിതം. സ്വന്തം മകണ്റ്റെ വളര്‍ച്ചയോ കാലത്തിണ്റ്റെ കുത്തയിഞ്ഞ പോക്കോ തിരിച്ചറിയാത്ത ഒരു ദമ്പതികള്‍ മകനെ ഗൌനിക്കതെ നീലചിത്രം ആസ്വദിച്ചപ്പോള്‍ നഷ്ടമായത് മറ്റെരു കുടുംബത്തിലെ എട്ടും പൊട്ടും തിരിയാത്ത ആറു വയസ്സുകാരിയെ ആണ്. അച്ചനമ്മമാര്‍ നീലചിത്രം അസ്വദിക്കുമ്പോള്‍ ഒളിഞ്ഞിരുന്ന് "അവരോടൊപ്പം" അത് കണ്ടിരുന്ന അവരുടെ പത്ത് വയസ്സുകാരന്‍ താന്‍ കണ്ട കാര്യങ്ങള്‍ ആ ആറു വയസ്സുകരിയില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുകയായിരുന്നു. പഴയ കാലത്ത് കള്ളനും പോലിസുമായിരുന്നു കുട്ടികള്‍ കളിച്ചിരുന്നതെങ്കില്‍ ഇന്ന് അത് മാറി അച്ചനും അമ്മയും ആണ് കളിക്കുന്നത്. കലികാലം
പ്രവാസി കുടുംബങ്ങളുടെ നിത്യസങ്കടമായ വിരഹത്തെ അനുഗ്രഹമായി മറ്റിയെടുത്ത് കാമുകനോടെപ്പം ആഘോഷിച്ചിരുന്ന ഭാര്യയെ കൈയോടെ പിടികൂടിയ പ്രവാസിയെ ഈയടുത്ത ദിവസമാണ്‍ നാം പരിചയപെടുന്നത്. കൂട്ടുകാരില്‍ നിന്നും ഭാര്യയുടെ വഴിവിട്ട ജീവിതത്തെ കുറിച്ച് കേട്ടെറിഞ്ഞ ആ പ്രവാസി ആരെയും അറീയിക്കാതെ നാട്ടിലെത്തിയപ്പോള്‍ കണ്ടത് , മക്കളെ സ്കൂളിലയച്ച് കാമുകനേടെപ്പം കഴിയുന്ന സ്വന്തം ഭാര്യയെ യായിരുന്നു. അവസാനം പോലിസ്കരോടൊപ്പം പോകുമ്പോള്‍ " ആരെയും കൊന്നിട്ടല്ലല്ലോ എന്നെ പോലീസ് പിടിച്ചത്" എന്ന് അവള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു എന്നാണ്‍ കേള്‍ ക്കുന്നത്. അതായത് വ്യഭിചാരമെന്നത് കൊലപാതകത്തോളം വരില്ലന്നര്‍ത്ഥം .
അക്ഷരങ്ങള്‍ പഠിപ്പിക്കുന്നതിന്ന് പകരം അശീലങ്ങള്‍ മത്രം പഠിപ്പിക്കുന്ന "വിദ്യ" ടീച്ചര്‍മര്‍, കാമ കണ്ണൂകള്‍ കൊണ്ട് മത്രം വിദ്യാര്‍ത്ഥിനികളെ കാണുന്ന എണ്ണമറ്റ അധ്യാപകന്‍മാര്‍, സഹപഠികളെപോലും വിശ്വസിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍, കാമുകന്‍മാരെടെപ്പം ഓളിച്ചോടുന്ന അമ്മമാര്‍, സ്വന്തം മകന്ന് കൂട്ട് പോകുന്ന അച്ചന്‍മര്‍, തിരുത്താന്‍ പോലുമാകതെ കേരളത്തിണ്റ്റെ ഈ പോക്ക് എങ്ങോട്ടാണ്. പാരമ്പര്യവും പൈത്യകവും സ്വപ്നത്തിലെങ്കിലും ആശിച്ച് പോകുന്നവര്‍ എന്തെങ്കിലും ഒരു അഭിപ്രായം പറഞ്ഞ് പോയാല്‍ അവര്‍ക്കെതിരെ ആക്രോശിക്കാന്‍ എത്രപേരാണ് രംഗത്ത് വരുന്നത്. സദാചാര പോലിസ് എന്ന ഓമനപേര്‍ വരെ കേള്‍ക്കേണ്ടിവരുന്നു. അസമയത്ത് സംശയകരമായ അവസ്ഥയില്‍ കണ്ട് യുവാവിനെയും യുവതിയെയും കണ്ടപ്പോള്‍ , പണയം വെക്കാത്ത സദാചാര ബോധത്തിണ്റ്റെ പേരില്‍ ചെറിയൊരു അന്വേഷണം നടത്തിയപ്പോഴെക്കും എന്തെല്ലാമയിരുന്നു നമ്മുടെ നാടിലെ പുകിലുകള്‍. ഉറങ്ങി കിടന്നിരുന്ന ഫെമിനിസ്റ്റുകള്‍ എല്ലാം എത്രപെട്ടാന്നായിരുന്നു സടകുടഞ്ഞെഴുന്നെറ്റത്.
തസ്നിബാനുവിണ്റ്റെ വര്‍ഗ്ഗത്തില്‍ പെട്ട സൌമ്യ എന്ന പെണ്‍കുട്ടി തീവണ്ടിയില്‍ വെച്ച് പീഡനത്തിനിരയായപ്പൊഴോ, "ഭിക്ഷ ക്കാരനായ" കൊലപാതകിക്ക് വെണ്ടി ലക്ഷങ്ങള്‍ വിലയുള്ള അഭിഭാഷകര്‍ രംഗത്ത് വന്നപ്പോഴോ ഒരക്ഷരം മിണ്ടാതിരുന്ന വര്‍ഗസ്നേഹികാളാണ്‍ തസ്നി ഭാനുവെന്ന അഭിനവ പരിഷ്കാരിക്ക് വേണ്ടി മുറവിളികൂട്ടുന്നതെന്ന് ഓര്‍ക്കണം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ